hardik-patel-

ഗുജറാത്ത്: പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ ഗുജറാത്തിൽ നടന്ന വർക്കിംഗ് കമ്മിറ്റിയിൽ വച്ച് കോൺഗ്രസിൽ ചേർന്നതായി പ്രഖ്യാപിച്ചു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാർദിക്കിനു മത്സരിക്കാനാവില്ല. പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിനു കോടതി 2 വർഷം തടവ് വിധിച്ചതിനാൽ അയോഗ്യതയുണ്ട്.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനും ഹാർദിക് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.