-2019-elelction

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ ടിക്കാറാം മീണ. ഇക്കാര്യം നാളത്തെ സർവ്വകക്ഷി യോഗത്തിൽ വ്യക്തമാക്കുമെന്നും ആരാധനാലയങ്ങളെ രാഷ്ട്രീയ മത്സരത്തിൽ നിന്നും ഒഴിവാക്കണമെന്നും ടിക്കാറാം മീണ അറിയിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടെയെന്ന് കർശനമായി പരിശോധിക്കും. ഇതിനായി എല്ലാ ജില്ലാ കളക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.