gautam-ghambir

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. സിറ്റിംഗ് എം.പി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂഡൽഹി മണ്ഡലത്തിൽ പെടുന്ന രാജേന്ദ്ര നഗർ സ്വദേശിയാണ് ഗംഭീർ. മീനാക്ഷി ലേഖിയെ ഡൽഹിയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിപ്പിക്കും.2014 ൽ അമൃത്സറിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിക്ക് വേണ്ടി പ്രചാരണത്തിൽ ഗംഭീര്‍ സജീവമായിരുന്നു.