kummanam-

മിസോറം ഗവർണർ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് കേരളത്തിൽ വൻ സ്വീകരണം നൽകിയിരുന്നു. ട്വിറ്ററിലും കുമ്മനത്ത് വൻസ്വീകരണമായിരുന്നു.

കുമ്മനം തിരിച്ചെത്തിയ ദിവസം #kummanam4kerala ട്രെൻഡ് ചെയ്യുന്ന ഹാഷ്ടാഗുകളിൽ മുന്നിലുണ്ട്. #WhyModiAgain, #GandhiMarchesOn, #DandiMarch മുതലായവയാണ്‌ രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റു ട്രെൻഡിങ് ഹാഷ്‌ടാഗുകൾ.

നിരവധി ബി.ജെ.പി പ്രവർത്തകരാണ് കുമ്മനത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് രാവിലെ എത്തിയത്. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കുമ്മനം രാജശേഖരൻ മാദ്ധ്യമപ്രവർത്തകരോട് ആവർത്തിച്ചു. ശബരിമല പ്രചാരണ വിഷയം ആകുന്നത് വിലക്കിയ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്കെതിരെ പരാതി നൽകുമെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാർത്ഥിയായി കുമ്മനത്തിന്റെ പേരാണ് പരിഗണനയിലുള്ളത്.