nalini-netto

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്രിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി. 2017 ഏപ്രിൽ ഒന്നുമുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് നളിനി നെറ്റോ.

ഇടത് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയേ മുഖ്യമന്ത്രിയുടെ ഒാഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ വിരമിച്ചതിന് ശേഷവും മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടർന്നു.

കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉന്നതരുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതോടെ പ്രധാനപ്പെട്ട ഫയലുകൾ കെെകാര്യം ചെയ്തിരുന്ന നളിനി നെറ്റോയുടെ അടുത്തേക്ക് ഫയലുകൾ എത്താതായി. ഒഫീസിലെ തർക്കങ്ങൾ മിക്കപ്പോഴും പരിഹരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം നേതാവുമായ എം.വി ജയരാജനായിരുന്നു. എന്നാൽ അദ്ദേഹം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വച്ചിരുന്നു.

ഇതിനെ തുടർന്നാണ് നളിനി നെറ്റോ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് കരുതപ്പെടുന്നു.