പറവൂർ : ചലച്ചിത്ര നിർമ്മാതാവ് ചേന്ദമംഗലം കരിമ്പാടം ഐക്കര - ശ്രീകൃഷ്ണസദനത്തിൽ എ.ആർ. രാജൻ (69) നിര്യാതനായി. ഊട്ടിപ്പട്ടണം, സരോവരം, ആയിരം നാവുള്ള അനന്തൻ എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഗുഡ്നൈറ്റ് ഫിലിംസിന്റെ അസോസിയേറ്റ് പ്രൊഡ്യൂസറായും പ്രവർത്തിച്ചു.
പറവൂരിലും എറണാകുളത്തും വ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്ന രാജൻ 1980ലാണ് ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഏറെക്കാലം ചെന്നൈയിലായിരുന്നു താമസം. ഭാര്യ ചേന്ദമംഗലം പത്മനിവാസിലെ സുധ. മക്കൾ: പരേതയായ സുരജ, സുജിത (അദ്ധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം) സംസ്കാരം ഇന്ന് (ബുധൻ) രാവിലെ പത്തിന് വീട്ടുവളപ്പിൽ.