ന്യൂഡൽഹി: ഹോളി ആഘോഷത്തോടനുബന്ധിച്ച് സർഫ് എക്‌സൽ (വാഷിംഗ് പൗഡർ) പുറത്തുവിട്ട പരസ്യം വലിയ വിവാദമായിരുന്നു.മത സൗഹാർദ്ദത്തെപ്പറ്റി പറയുന്ന പരസ്യം ഹിന്ദു ആഘോഷമായ ഹോളിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചിലർ ആരോപിച്ചിരുന്നു. സർഫ് എക്സലിനേയും കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിനേയും നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹാഷ് ടാഗുകളും സോഷ്യൽമീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.എന്നാൽ ഇപ്പോൾ സർഫ് എക്സലിന് വേണ്ടി പഴികേൾക്കുന്നത് സാക്ഷാൽ മൈക്രോസോഫ്ട് എക്സലിനാണ്.ഗൂഗിൾ പ്ലേ സ്റ്റോറിലെ മൈക്രോസോഫ്ട് എക്‌സൽ ആപ്പിന്റെ റിവ്യൂ ബോക്‌സിലും സർഫ് എക്‌സ്എൽ വിരുദ്ധ കമന്റുകൾ നിറയുകയാണ്. വൺ സ്റ്റാർ റേറ്റിങും നൽകിയിട്ടുണ്ട്.