ഗർഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനും ട്രോളുകൾക്കുമെതിരെ രംഗത്തുവന്നിരിക്കുകയാണ് നടി തെന്നിന്ത്യൻ നടി സമീര റെഡ്ഢി. പ്രസവശേഷം പഴയപോലെ ഹോട്ടായി തിരിച്ചുവരാൻ എല്ലാവരും കരീന കപൂറല്ല എന്നാണ് സമീറ നൽകുന്ന മറുപടി.
'പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂർ അല്ലല്ലോ"- സമീറ പറഞ്ഞു.
2015ലാണ് സമീറക്കും ഭർത്താവ് അക്ഷയ് വാർദെക്കും ആദ്യകുഞ്ഞ് ജനിച്ചത്. ആദ്യപ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാൻ നല്ല സമയമെടുത്തെന്ന് സമീറ പറയുന്നു. 'ആദ്യപ്രസവത്തിന് ശേശം ഭാരം കുറയ്ക്കാൻ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവർക്ക് ലജ്ജയില്ലേ? ട്രോളുകൾക്കുള്ള എന്റെ മറുപടി ഇതാണ്: എനിക്കൊരു സൂപ്പർ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നൽകുകയാണ്.
2016 ഡിസംബറിലാണ് കരീന കപൂർ തൈമൂർ അലി ഖാന് ജന്മം നൽകിയത്. ഗർഭകാലത്ത് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു കരീന. പ്രസവശേഷം വളരെപ്പെട്ടെന്ന് പഴയ രൂപത്തിൽ കരീന മടങ്ങിയെത്തി. വീരെ ഡി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കുഞ്ഞിനെ നോക്കാതെ ജോലി ചെയ്യുന്നു എന്ന തരത്തിൽ കരീനക്കെതിരെ ട്രോളുകൾ വന്നിരുന്നു.