online-food

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ കേരളത്തിലും ഇന്ന് സജീവമാണ്. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങി അമളി പറ്റുന്നവരും ധാരാളം. അത്തരത്തിൽ ഓൺലൈനായി ഭക്ഷണം ഓർ‌ഡർ ചെയ്ത യുവതിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

ചൈനയിൽ നിന്നുള്ള ഒരു യുവതിയും സുഹൃത്തുക്കളുമാണ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തത്. തുറന്നപ്പോൾ ഭക്ഷണത്തിൽ കണ്ടെത്തിയത് 40ഓലെ ചത്ത പാറ്റകളെ. ആദ്യം ഒരു പാറ്റയെ ആണ് ഭക്ഷണത്തിൽ കണ്ടത്. എന്നാൽ സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോൾ 40ഓളം പാറ്റകളെ ഭക്ഷണത്തിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ പാറ്റകളെ ഒരു ടിഷ്യൂ പേപ്പറിൽ നിരത്തി വീഡിയോ എടുത്ത് സോഷ്യൽ മീ‌ഡിയയിൽ ഇട്ടു. സംഭവത്തെ തുടർന്ന് യുവതി ഭക്ഷണശാലയ്ക്കെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്