man-killed-son

ചെന്നെെ: അമ്മയുമായി മകന് അരുതാത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അച്ഛൻ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് നാടിനെ നടുക്കുന്ന കൊലപാതകം നടന്നത്. കൊലപാതകത്തെ തുടർന്ന് ശക്തിവേലിനെ (50)​ പോലീസ് അറസ്റ്റ് ചെയ്തു.

മകൻ സതീഷാണ് (22)​ മൃഗീയമായി കൊല്ലപ്പെട്ടത്. സതീഷിനും അമ്മയ്ക്കും ഇടയിൽ അരുതാത്ത ബന്ധമുണ്ടെന്ന് ശക്തിവേലിന് മുമ്പേ സംശയമുണ്ടായിരുന്നു. ഇതേതുടർന്ന് സതീഷും ശക്തിവേലും നിരവധി തവണ വാക്കേറ്റവും ഉണ്ടായിരുന്നു. ശക്തിവേലിന്റെ സംശയത്തെ തുടർന്ന് സതീഷിനോടുള്ള പകയാണ് അവസാനം കൊലപാതകത്തിൽ കലാശിച്ചത്.

സംഭവ ദിവസം ശക്തിവേൽ കത്തിയുമായി എത്തുകയും സതീഷിനെ വെട്ടുകയുമായിരുന്നു. സതീഷിന്റെ അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും അവരെയും ശക്തിവേൽ മർദ്ദിച്ചു. വെട്ടിയതിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. മാരകമായി മുറിവേറ്ര സതീഷിനെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോയൽ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.