thushar-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായേക്കും. കഴിഞ്ഞ ദിവസം ഡൽഹിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാറിന്റെ സ്ഥാനാർത്ഥിത്വം ഇന്നലെ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം അംഗീകരിച്ചതായാണ് സൂചന.

ബി.ജെ.പി ഷുവർ സീറ്റുകളിലൊന്നായി കരുതുന്ന തൃശൂരിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി നേരത്തേ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നേതൃത്വം സമ്മതം മൂളിയിരുന്നില്ല. എന്നാൽ,​ ഡൽഹിയിലെ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്നാണ് റിപ്പോർട്ട്. അതേസമയം,​ ഔദ്യോഗിക പ്രഖ്യാപനം പിന്നീടേ ഉണ്ടാകൂ.