ചെന്നൈ: പൊള്ളാച്ചി പീഡന കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ധർണ നടത്തിയ കനിമൊഴി അടക്കമുള്ള മുന്നോറോളം ഡി.എം.കെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രതികൾക്ക് സർക്കാർ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കേസിലെ സർക്കാർ പങ്ക് അന്വേഷിക്കണമെന്നും ഡി.എം.കെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിൻ അടക്കമുള്ള ഡി.എം.കെ നേതാക്കൾ നേരെത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതിപക്ഷ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. ഒന്നര മണിക്കൂർ നീണ്ട പ്രതിഷേധ ധർണയ്ക്ക് ശേഷം കനിമൊഴി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊള്ളാച്ചിയിൽ 50 ഓളം പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം പൊട്ടിപ്പുറപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം പ്രതികൂലമായി ബാധിക്കാതിരിക്കാനായി സർക്കാർ കേസ് ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറിയിരുന്നു.
എന്നാൽ ക്രൈബ്രാഞ്ച് അന്വേഷണം പോരെന്നും കേസിൽ അറസ്റ്റിലായ പ്രതികൾക്ക് അണ്ണാ ഡി.എം.കെ യുവജന വിഭാഗം നേതാക്കളുമായി ബന്ധമുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യമാണെന്നുമാണ് ഡി.എം.കെ നിലപാട്.
വ്യാജപ്രൊഫൈലുണ്ടാക്കി തമിഴ്നാട്ടില്‍ 50ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് തിരുന്നാവക്കരശൻ,ശബരിരാജൻ,സതീഷ്,വസന്തകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് സംഘം പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രതികളിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്