എടപ്പാൾ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം ( 86) അന്തരിച്ചു. ഇന്ന് പുലർച്ചെ 5.30 നായിരുന്നു അന്ത്യം. രണ്ടു ദിവസമായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പിൽ വച്ച് നടക്കും.
മക്കൾ: പാർവതി,അക്കിത്തം വാസുദേവൻ, ശ്രീജ, ഇന്ദിര, നാരായണൻ, ലീല.