spicejet

ന്യൂഡൽഹി: എല്ലാ ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളും ഇന്ന് നാല് മണിക്ക് മുമ്പായി സർവീസ് നിറുത്തിവയ്‌ക്കാൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. എത്യോപ്യൻ വിമാന ദുന്തത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 157 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബോയിംഗിന്റെ 737 മാക്​സ് 8​ വിമാനങ്ങളുടെ സർവീസ്​ അടിയന്തരമായി നിറുത്തിവയ്‌ക്കാൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം,​ സ്വകാര്യ വിമാന കമ്പനിയായ സ്​പൈസ്​ജെറ്റ്​ കഴിഞ്ഞ ദിവസം ഈ ഉത്തരവ്​ ലംഘിച്ചിരുന്നു. 737 മാക്​സ്​ വിമാനങ്ങൾ ഉപയോഗിച്ച്​ എട്ട്​ സർവീസുകളാണ് സ്​പൈസ്​ജെറ്റ്​ നടത്തിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ്​ പ്രധാനമെന്നും വിമാനങ്ങളുടെ സർവീസ്​ നിറുത്തിവയ്‌ക്കുമെന്നും സ്​പൈസ്​ജെറ്റ്​ അറിയിക്കുകയും ചെയ്​തിരുന്നു.

ഹോംഗോംഗ്​-ഡൽഹി, ദുബയ്-കൊച്ചി തുടങ്ങിയ സർവീസുകളാണ്​ സ്​പൈസ്​ ജെറ്റ്​ രാത്രി നടത്തിയത്​. യാത്രക്കാർക്ക്​ പരമാവധി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സർവീസ്​ പുനഃക്രമീകരിക്കും. ഇന്ന്​ മുതൽ വിമാനത്തിന്റെ സർവീസ്​ നിറുത്തുമെന്ന്​ സ്​പൈസ്​ജെറ്റ്​ വ്യക്​തമാക്കിയിരുന്നു. വ്യോമയാന മന്ത്രാലയത്തി​​​ന്റെ ഉത്തരവ്​ ലംഘിച്ച സ്​പൈസ്​ജെറ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്​.