നാണു സുഹൃത്തുക്കൾക്കൊപ്പം കാലികളെ മേയ്ക്കുന്നതി നിടയിൽ കൃഷ്ണകഥകൾ കേൾക്കാൻ കൂട്ടുകാർക്ക് മോഹം. കൃഷ്ണനെ ദർശിച്ചതെങ്ങനെയെന്നറിയാനും അവർക്ക് കൗതുകം. കൃഷ്ണന്റെ രൂപം എങ്ങനെയായിരുന്നു, എന്തായിരുന്നു ഭാവം എന്നൊക്കെ അവർക്കറിയണം. നാണു കൂട്ടുകാരോട് ഭക്തിനിർഭരമായി കൃഷ്ണദർശനം പറയുന്നു.