വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്നുള്ള നാൽപ്പത്തി രണ്ട് സീറ്റുകളിൽ പതിനേഴ് എണ്ണത്തിൽ വനിതകളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ വാനോളം പുകഴ്ത്തിയവരിൽ കോൺഗ്രസ് എം.എൽ.എ വി.ടി.ബൽറാമും ഉണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചരിത്രപരമായ ഈ സ്ത്രീപക്ഷ ഇടപെടലിന് മമത ബാനർജിക്ക് അഭിനന്ദനങ്ങൾ നേരാൻ കോൺഗ്രസ് എം.എൽ.എയായ വി.ടി.ബൽറാം ഇടം കണ്ടെത്തിയത്. എന്നാൽ ഈ പോസ്റ്റിന് താഴെയായി വന്ന കമന്റുകളിൽ കൂടുതലും കേരളത്തിലെ പാർട്ടികൾ മമതയുടെ പാത പിന്തുടരുമോ എന്നതായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ നേർച്ചകോഴികളെ പോലെ പരാജയഭീതിയുള്ള സീറ്റുകളാണ് സ്ത്രീകൾക്കായി നീക്കി വയ്ക്കുന്നതെന്നും, ഒരു സ്ത്രീയെ എം.പിയാക്കുവാൻ കോൺഗ്രസിനാവുമോ എന്നും ചോദ്യമുയരുന്നുണ്ട്.
ചില കമന്റുകൾ ഇങ്ങനെ
കോൺഗ്രസ് പട്ടികക്ക് വേണ്ടി കട്ട വെയിറ്റിംങ് . ഗ്രൂപ് സാമുദായിക സമവാക്യങ്ങൾ കഴിഞ്ഞു സ്ത്രീകൾക്ക് എത്ര കിട്ടും എന്ന് കാത്തിരിക്കുന്നു
കേരളത്തിലെ കോൺഗ്രസിനെ സ്ഥാനാർഥിപ്പട്ടികയിൽ എത്ര വനിതകൾ ഉണ്ടാകുമെന്ന് നോക്കട്ടെ
ഇങ്ങനെ ഒരു മമത കേരളത്തിൽ വളർന്നു വരാൻ ഇവിടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കില്ല
ഇവടെ നമുക്ക് 5 എണ്ണം എങ്കിലും കൊടുക്കൻ വയ്യ
കോൺഗ്രസിന് അഭിവാദ്യം നേരാൻ അവസരം ഉണ്ടാകുമോ
നല്ല തീരുമാനം, കേരളത്തിലെ കോൺഗ്രസിൽ നിന്നും എത്ര വനിതകൾ ലോകസഭയിൽ ഇന്നുവരെ ലോകസഭയിൽ എത്തിയിട്ടുണ്ട്
നിങ്ങൾക്ക് ഈ വക കാര്യത്തിൽ മറ്റുള്ളവരെ അഭിനന്ദിക്കാൻ മാത്രമേ പറ്റുകയുള്ളൂ .. നിങ്ങൾക്കെന്താ ഇതൊന്നും സാധിക്കാത്തത്