മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനോട് സഹായമഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാലിന്റെ പ്രകടനങ്ങൾ വർഷങ്ങളായി ലക്ഷക്കണക്കിന് ആരാധകരെയാണ് രസിപ്പിക്കുന്നത്. നിരവധി അവാർഡുകൾ താങ്കൾ നേടിക്കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കണമെന്നും ലാലിന് ട്വിറ്ററിൽ അയച്ച സന്ദേശത്തിൽ മോദി പറയുന്നു.
ഇതിന് മോഹൻലാൽ മറുപടിയും നൽകിയിട്ടുണ്ട്. 'തീർച്ചയായും സർ. ഊർജസ്വലമായ ഒരു ജനാധിപത്യം പുലരുന്നതിന് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവഹിക്കേണ്ടതിന്റെ ആവശ്യതകയെപറ്റി അവരോട് പറയുന്നതിനെ ഞാനൊഒരു സൗഭാഗ്യമായി കാണുകയാണ്'- ലാൽ കുറിച്ചു.
Certainly, Sir. It will be my privilege to request all the fellow citizens to exercise their right for a vibrant democracy. @narendramodi @PMOIndia #Elections2019 https://t.co/OlHRTfprOV
— Mohanlal (@Mohanlal) March 13, 2019
ഇത്തവണത്തെ പദ്‌മഭൂഷൺ പുരസ്‌കാരത്തിന് മോഹൻലാൽ അർഹനായിരുന്നു. കഴിഞ്ഞദിവസം രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇതിന് അഭിനന്ദനമറിയിച്ചുകൊണ്ടാണ് മോദി ലാലിന് സന്ദേശമയച്ചത്.