food-poisoning

വേനൽക്കാലം ഭക്ഷ്യവിഷബാധയ്‌ക്കെതിരെ കരുതൽ വേണം. സ്‌റ്രെഫൈലോകോക്കസ്, കാംപിലോബാക്ടർ, സാൽമൊണെല്ല, ഇ കോളി, ബോട്ടുലിസം ഉണ്ടാക്കുന്ന ക്ലോസ്ട്രിഡിയം, നോറോ വൈറസ് എന്നിവയാണ് ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന പ്രധാന അണുക്കൾ .

പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകി അരമണിക്കൂർ ഉപ്പുവെള്ളത്തിലിട്ടു വയ്‌ക്കുക. ഇറച്ചി, മുട്ട, പാൽ, പാലുത്പന്നങ്ങൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുക. പുറത്ത് നിന്ന് കടൽവിഭവങ്ങൾ കഴിക്കരുത്. മാംസാഹാരം വിശ്വാസമുള്ള കടകളിൽ നിന്ന് മാത്രം ഉപയോഗിക്കുക. ഫാസ്‌റ്ര് ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. ജ്യൂസറുകൾ, മിക്സി ജാർ, ഗ്രൈൻഡർ എന്നിവ അണുവിമുക്തമെന്ന് ഉറപ്പാക്കുക. ഫ്രിഡ്‌ജിൽ വച്ച ഭക്ഷണം ചൂടാക്കി കഴിക്കരുത്. മിൽക്ക് ഷേക്, ജ്യൂസുകൾ, ഐസ് ക്രീം എന്നിവ വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം കഴിക്കുക. അലർജി , വയറിന് അസുഖം , ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ അരുത്.