mufti

ശ്രീനഗർ: നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ബുർഹാൻ വാനിയെ കൊല്ലാൻ താൻ സമ്മതിക്കില്ലായിരുന്നുവെന്ന് പി.ഡി.പി നേതാവും ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി. ഒരു ദേശീയ മാദ്ധ്യത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഫ്‌തിയുടെ വിവാദ പരാമർശം. താൻ അധികാരത്തിലേറി രണ്ട് മാസം പിന്നിടുമുമ്പാണ് ബുർഹാനി വാനിയെ സൈന്യം വധിക്കുന്നത്. അതോടു കൂടി തന്റെ മുഴുവൻ ശ്രദ്ധയും അതിലേക്കായി. ക്രമസമാധാനം പുനസ്ഥാപിക്കേണ്ടതിന്റ തിരക്കിൽ ഒരു ദിവസം പോലും തനിക്ക് അവധി ലഭിച്ചിരുന്നില്ലെന്ന് മുഫ്‌തി പറയുന്നു.

'ബുർഹാൻ വാനിയുടെ മരണത്തെ തുടർന്നുണ്ടായ അക്രങ്ങളിൽ 12,000 പാകിസ്ഥാനി യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൈന്യത്തിനെതിരെ വരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യേണ്ടിവന്നു. ജമാ അത്തെ ഇസ്ളാമിയെ തർക്കാൻ ബി.ജെ.പിയെ എന്നെ നിർബന്ധിച്ചു എന്നാൽ ഞാനത് നിരാകരിക്കുകയായിരുന്നു. ഹുറിയത്ത് നേതാക്കളുടെ വീടുകളിൽ റെയിഡ് നടത്താൻ അവർ ആവശ്യപ്പെട്ടു. അതും എനിക്ക് അനുവദിക്കാൻ കഴിഞ്ഞില്ല'. ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്റെ കാരണം മുഫ്‌തി വ്യക്തമാക്കി.