വാഷിംഗ്ടൺ: ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജൂലിയും ബ്രാഡ് പിറ്റും വേർപിരിയാനുള്ള കാരണം കണ്ടുപിടിക്കാൻ ആരാധകർ പലവഴിയും നോക്കി. പക്ഷേ, നോ രക്ഷ.ഒടുവിൽ വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തി സാക്ഷാൽ ആഞ്ജലീന തന്നെ രംഗത്തെത്തി. ബ്രാഡ് പിറ്റിന്റെ മോശം സ്വഭാവമാണ് വേർപിരിയലിന് ഇടയാക്കിയതെന്നാണ് ആഞ്ജലീന പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
''ഞങ്ങളുടെ ബന്ധം തുടക്കത്തിലേ സുഗമമായ വഴിയിലൂടെയായിരുന്നില്ല പോയിരുന്നത്. ഒരുപാട് കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത് വലുതായി കുഞ്ഞുങ്ങളെ നോക്കുന്ന കാര്യത്തിൽപ്പോലും എത്തി. അപ്പോഴാണ് ബന്ധം വേർപിരിയാൻ തീരുമാനിച്ചത് -ആഞ്ജലീന പറയുന്നു.
ബ്രാഡ് പിറ്റ് മദ്യപാനിയും അസൂയക്കാരനുമായിരുന്നു എന്നാണ് ആഞ്ജലീനയുടെ മറ്റൊരു വെളിപ്പെടുത്തൽ. ''അദ്ദേഹത്തിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യപാനാസക്തിമൂലം ഹോളിവുഡിലെ നിരവധി നല്ല അവസരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. എന്റെ ബിസിനസ് നല്ല നിലയിൽ പോകുന്നതിലും അത് നിയന്ത്രിക്കാൻ അവസരം നൽകാത്തതിലും അദ്ദേഹത്തിന് കടുത്ത അസൂയയുണ്ടായിരുന്നു. ഇനിയും കൂടുതൽ പറയാനുണ്ട്. പക്ഷേ, എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനൊക്കില്ല -ആഞ്ജലീന പറയുന്നു.
ഏറെനാളത്തെ പ്രണയത്തിനുശേഷം 2014ലാണ് ആഞ്ജലീനയും ബ്രാഡ്പിറ്റും വിവാഹിതരായത്. ഇതിൽ ആരാധകർ ഏറെ സന്തോഷിച്ചതാണ്. പക്ഷേ, രണ്ടുവർഷം കഴിഞ്ഞപ്പോൾ ഇരുവരും അടിച്ചുപിരിഞ്ഞു. ഇവരെ ഒരുമിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടിച്ചുപിരിയാനുള്ള കാരണം വ്യക്തമായ സ്ഥിതിക്ക് ഒരുമിപ്പിക്കൽ ഇനി എളുപ്പമാകുമെന്നാണ് ആരാധകരുടെ വിശ്വാസം.ഇതിനുള്ള ശ്രമവും ചിലർ തുടങ്ങിയിട്ടുണ്ട്.