ശ്രീനഗർ: പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് സൈനികൻ വീരമൃത്യു വരിച്ചു. കശ്മീർ സ്വദേശിയായ ആഷിക്ക് അഹമ്മദ് എന്ന സൈനികനെയാണ് ഭീകരർ വെടിവച്ച് കൊന്നത്. വീടിന് സമീപത്ത് വച്ചായിരുന്നു സൈനികന് വെടിയേറ്റത്. ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.