എം.ടി.ടി.എം പ്രോഗ്രാം
സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തുന്ന ദ്വിവത്സര മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് പ്രോഗ്രാമിന് www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും 31നകം അപേക്ഷിക്കാം. ഫോൺ: 04812732922.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എസ്‌സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ (സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ ഏപ്രിൽ മൂന്നു വരെ അതത് കോളേജുകളിൽ നടക്കും.
എം.ഫിൽ സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസിൽ എം.ഫിൽ കോഴ്‌സിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ 15ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി അനുബന്ധ രേഖകളുമായി പഠനവകുപ്പിൽ ഹാജരാകണം. എസ്.ടി വിഭാഗത്തിൽപ്പെട്ടവർ ഇല്ലാത്തപക്ഷം എസ്.സി വിഭാഗക്കാരെയും പരിഗണിക്കും. ഫോൺ: 04812732120.
എം.കോം സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ്.) ഫെബ്രുവരി 2018 പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 18, 19, 20 തീയതികളിൽ നടക്കും. അപേക്ഷകർ തിരിച്ചറിയൽ കാർഡ്/ഹാൾടിക്കറ്റ് എന്നിവ സഹിതം സിൽവർ ജൂബിലി പരീക്ഷാഭവനിലെ 226ാം നമ്പർ മുറിയിൽ എത്തണം.
പരീക്ഷഫലം
രണ്ടാം സെമസ്റ്റർ എം.എ. സിറിയക് (റഗുലർ, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എസ്.ഡബ്ല്യു, ബി.ടി.എസ്., ബി.എഫ്.ടി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ എൽ എൽ.ബി. (പഞ്ചവത്സരം 20062010 അഡ്മിഷൻ സപ്ലിമെന്ററി, 2006ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.