കൊച്ചി: സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐ.ടി ഉന്നതാധികാര സമിതിയുടെ ഹാഷ്‌ടാഗ് ഫ്യൂച്ചർ ജി.സി.എസ് ലണ്ടൻ പരിപാടിക്ക് തുടക്കമായി. ഡിജിറ്റൽ സാങ്കേതിക, സ്‌റ്റാർട്ടപ്പ് രംഗങ്ങളിൽ കേരളത്തിന്റെ വളർച്ച ലണ്ടനിലെ വ്യാപാരി സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയും അവരെ കേരളത്തിലേക്ക് ആകർഷിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന ഹാഷ്‌ടാഗ് ഫ്യൂച്ചർ ഉച്ചകോടിയുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്.

ലീന നായർ (യൂണിലിവർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, ഐ.ബി.എസ് സോഫ്‌റ്ര്‌വെയർ എക്‌സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ, കേരള ഐ.ടി. പാർക്ക്‌സ് സി.ഇ.ഒ ഋഷികേശ് നായർ, ഇഗ്‌നീത്തോ ടെക്‌നോളജീസ് സി.ഇ.ഒ ജോസഫ് ഒളശ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.