1. കാസര്‍കോട് പെരിയ ഇരട്ട കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍ എടുത്തു. പൊലീസ് കസ്റ്റഡിയില്‍ ആയത് കാസര്‍കോട് എച്ചിലടുക്കം സ്വദേശി മുരളി. കേസില്‍ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് കസ്റ്റഡിയില്‍ എടുത്ത മുരളി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് മുരളിയാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
2. തെളിവ് നശിപ്പിക്കാനും മുരളി കൂട്ട് നിന്നതായി അന്വേഷണ സംഘം. അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം ആദ്യ അറസ്റ്റാണിത്. കേസില്‍ നേരത്തെ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസ് സി.ബി.ഐക്ക് വിടണം എന്ന ആവശ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ശക്തമാക്കിയിരുന്നു
3. റഫാല്‍ കേസില്‍ വീണ്ടും നിലപാട് മാറ്റി കേന്ദ്രം. റഫാല്‍ ഇടപാടിലെ സുപ്രധാന രേഖകള്‍ ചോര്‍ന്നെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തി എന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍. രേഖകള്‍ ചോര്‍ന്നത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നു. ഫോട്ടോ കോപ്പി വഴി രേഖകളുടെ പകര്‍പ്പ് മോഷ്ടിച്ചു.
4. രേഖകള്‍ ചോര്‍ത്തിയത് മോഷണം തന്നെ എന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നും കേന്ദ്ര സര്‍ക്കാര്‍. നാളെ റഫാല്‍ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ആണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് എതിരെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം
5. മാര്‍ച്ച് ആറിന് കേസ് പരിഗണിച്ചപ്പോള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയ രേഖകളാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ മോഷണം പോയതാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വാദവുമായി മാര്‍ച്ച് എട്ടിന് വീണ്ടും കെ.കെ വേണുഗോപാല്‍ രംഗത്ത് എത്തി. റഫാല്‍ കേസ് നാളെ കോടതി പരിഗണിക്കും
6. അനനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് തിരിച്ചടി. കേസില്‍ ബാബു വിചാരണ നേരിടണം എന്ന് കോടതി. വിടുതല്‍ ഹര്‍ജി മുവാറ്റുപുഴ സെഷന്‍സ് കോടതി തള്ളി. പ്രഥമദൃഷ്ട്യാ 43 ശതമാനം അധിക സ്വത്തുണ്ടെന്ന കണ്ടെത്തല്‍ നീതികരിക്കന്‍ ആവില്ലെന്ന് കോടതി. യാത്രപ്പടി വരുമാനമായി കണക്കാക്കണം എന്ന വാദം കോടതി അംഗീകരിച്ചില്ല. 2007 ജൂലായ് മുതല്‍ 2016 മേയ് വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്
7. കേസ് അന്വേഷിച്ച് ബാബുവിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത് എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍. ബാബുവിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജനുവരിയില്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ നേരത്തെ കെ.ബാബുവിന്റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന സമയത്താണ് ബാബുവിന് എതിരെ കേസ് എടുക്കകയും റെയ്ഡ് ഉള്‍പ്പെടെ ഉള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്
8. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പി.ജെ. ജോസഫും കെ.എം. മാണിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കേരള കോണ്‍ഗ്രസില്‍ പിളപ്പ് ഉറപ്പായി. വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ലോക് സഭാ സീറ്റ് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത മാണിയുമായി ഒത്തുപോകാന്‍ ആവില്ലെന്ന് പി.ജെ. ജോസഫ്. കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് അനുനയനീക്കങ്ങള്‍ക്ക് ജോസഫ് ശ്രമിച്ചു എങ്കിലും മാണി വിഭാഗം നിലപാട് കടുപ്പിക്കുക ആയിരുന്നു
9. കോട്ടയവും ഇടുക്കിയും വച്ചുമാറുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ അനുനയ നീക്കങ്ങളും പ്രതിസന്ധിയിലായി. പിടിവാശിക്ക് മുന്നില്‍ മാണി വഴങ്ങും എന്ന് ആയിരുന്നു പി.ജെ.യുടെ കണക്കു കൂട്ടല്‍. എന്നാല്‍ അത് ഉണ്ടായില്ല എന്ന് മാത്രമല്ല, അപമാനിച്ച് ഇറക്കി വിട്ടു എന്ന വികാരവും ജോസഫ് ഗ്രൂപ്പിനുണ്ട്. ജോസഫ് പാര്‍ട്ടി വിടണം എന്ന ആവശ്യവുമായി മറ്റ് നേതാക്കളും രംഗത്ത് എത്തി
10. ആത്മാഭിമാനമുള്ള ആര്‍ക്കും മാണി കോണ്‍ഗ്രസില്‍ തുടരാന്‍ ആകില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. ജോസഫ് പാര്‍ട്ടി വിട്ടാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കും എന്നും പ്രതികരണം. ജോസഫ് പാര്‍ട്ടി വിട്ടാല്‍ മുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു
11. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമലയുടെ പേരില്‍ പ്രചാരണം നടത്തരുത് എന്ന നിലപാടില്‍ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമലയിലെ നിയമപരമായ കാര്യങ്ങള്‍ പ്രചരണ വിഷയമാക്കാം. മതസ്പര്‍ധയോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുത്. നോമിനേഷനൊപ്പം ക്രിമനല്‍ പശ്ചാലത്തവും അറിയിക്കണം. ചീഫ് ഇലക്ടര്‍ ഓഫീസറുടെ പ്രതികരണം, രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ സര്‍വകക്ഷി യോഗത്തിന് ശേഷം
12. ശബരിമല പ്രചരണ വിഷയമാക്കുന്നതില്‍ തടസമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിന് എതിരെ ശക്തമായ പ്രചരണം നടത്തും എന്നും പ്രതികരണം. അതിനിടെ, ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥല സൗകര്യങ്ങളില്ലെന്നും ഇങ്ങനെയല്ല ഒരു യോഗം വിളിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ യോഗത്തില്‍ തട്ടിക്കയറിരുന്നു