പത്തനംതിട്ട: സാമൂഹികവിരുദ്ധർ പെരുന്തേനരുവി ഡാമിന്റെ ഷട്ടർ തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തുടർന്ന് ഏഴ് മിനുട്ടോളം ഡാമിൽ നിന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി. കെ.സ്.ഇ.ബി ജീവനക്കാർ എത്തിയാണ് ഷട്ടർ അടച്ചത്. സമീപത്തുള്ള കടത്തുവള്ളത്തിനും സാമൂഹിക വിരുദ്ധർ തീയിട്ടിട്ടുണ്ട്.തുടർന്ന് വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.