കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) കേരള സ്‌റ്രേറ്ര് കൗൺസിലിന്റെ ചെയർമാനായി ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസിനെ തിരഞ്ഞെടുത്തു. 2019-20 കാലയളവിലേക്കാണ് നിയമനം. മുത്തൂറ്ര് പാപ്പച്ചൻ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്ര് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ തോമസ് ജോൺ മുത്തൂറ്രാണ് വൈസ് ചെയർമാൻ.