കോഴിക്കോട്: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ഔപചാരിക തുടക്കം കുറിക്കും. വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന ജനമഹാറാലിയിൽ ഒരു ലക്ഷത്തിലേറെ പ്രവർത്തകർ പങ്കെടുക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എ.കെ. ആന്റണി, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്ക്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.സി. ചാക്കോ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, കെ. മുരളീധരൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയയവർ പ്രസംഗിക്കും.