kodikunnil-suresh

കോഴിക്കോട്: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഇടതുപക്ഷ സർക്കാറിന്റെ തെറ്റായ നിലപാടും വിധി ചോദിച്ച് വാങ്ങിയതും ആചാരങ്ങളിൽ കടന്നുകയറ്റം നടത്തി ശബരിമല സംഘർഷഭൂമിയാക്കിയതും ചർച്ചചെയ്യപ്പെടും.

ബാബാറി മസ്ജിദ്, അയോദ്ധ്യ, മുത്തലാഖ്, ശരിഅത്ത് വിഷയങ്ങൾ മുമ്പ് തിരഞ്ഞെടുപ്പിൽ വിഷയമായിട്ടുണ്ട്. മതസ്പർദ്ധയല്ല കോൺഗ്രസ് പ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു. 15ന് വൈകീട്ടോടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലും തീ പാറുന്ന മത്സരമായിരിക്കും നടക്കുക. അതിൽ യു.ഡി.എഫിനാണ് വിജയ സാദ്ധ്യത ഉള്ളത്. പത്തരമാറ്റ് തിളക്കമുള്ല സ്ഥാനാർത്ഥികളാകും കോൺഗ്രസിനുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ഇന്ത്യ ഒരുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.