election-

ബംഗളുരു: കർണാടക ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി.എസും തമ്മിൽ സീറ്റ് ധാരണയായി. സംസ്ഥാനത്തെ 28 ൽ 20 മണ്ഡലങ്ങളിൽ കോൺഗ്രസും എട്ട് മണ്ഡലങ്ങളിൽ ജെ.ഡി.എസും മത്സരിക്കും. ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ജെ.ഡി.എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലിയും നടത്തിയ ചർച്ചയിലാണ് സീറ്റ് സംബന്ധിച്ച് തീരുമാനമായത്.
2014ൽ കർണാടകയിലെ 28 ൽ പതിനാറ് സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് 11 സീറ്റുമുണ്ട്.

കോൺഗ്രസുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്ത് മാർച്ച് 15ഓടെ അന്തിമ തീരുമാനം എടുക്കുമെന്നും ജെഡി(എസ്) മുതിർന്ന നേതാവ് എച്ച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു മുന്നേയാണ് സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയിൽ എത്തിയത്.