kareena

ന്യൂഡൽഹി: ബിക്കിനി ധരിച്ചെത്തിയതിന് വിമ‍ർശിച്ചവർക്കെതിരെ ചുട്ട മറുപടിയുമായി ബോളിവുഡ് താരം കരീന കപൂർ. അർബാസ് ഖാൻ അവതാരകനായിട്ടുള്ള ഒരു ടെലിവിഷൻ പരിപാടിയിലാണ് താരം സദാചാരം നടിച്ച് വരുന്നവർക്കെതിരെ മറുപടിയുമായി എത്തിയത്.

കരീനയും സെയ്ഫ് അലിഖാന്റെ സഹോദരി സോഹയും ബിക്കിനി ധരിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അവധിക്കാലം ആഘോഷിക്കാൻ വിദേശത്ത് നടത്തിയ യാത്രയുടെ ചിത്രങ്ങളായിരുന്നു അത്. സെയ്ഫ് അലിഖാന്റെ സഹോദരിയുടെ ഭർത്താവ് കുനാലും കുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഈ ചിത്രത്തിന് താഴെ വന്ന കമെന്റാണ് കരീനയെ ചൊടിപ്പിച്ചത്. പരിപാടിക്കിടെ അർബാസ് ആ കമന്റ് കരീനയെ വായിച്ച് കേൾപ്പിച്ചത്. 'സെയ്ഫ് അലിഖാൻ നരകത്തിലേക്ക് പോകൂ..ഭാര്യ ബിക്കിനി ധരിക്കുമ്പോൾ താങ്കൾക്ക് നാണക്കേട് തോന്നുന്നില്ലേ'. എന്നായിരുന്നു ആ കമന്റ്. ഇതിനെതിരെയാണ് കരീന ശക്തമായി പ്രതികരിച്ചത്.

'ഞാൻ ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ്? നീ എന്തിനാണ് ബിക്കിനി ധരിക്കുന്നതെന്നും നീ എന്തിനാണ് ഇത് ചെയ്യുന്നതെന്നും സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേതെന്ന് എനിക്ക് തോന്നിയിട്ടില്ല. വളരെയേറെ ഉത്തരവാദിത്ത്വബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാൻ ബിക്കിനി ധരിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടായിരിക്കും. നീന്താൻ വേണ്ടിയാണ് ഞാൻ ബിക്കിന് ധരിക്കുന്നതെന്നും' കരീന വ്യക്തമാക്കി.