നവാഗതനായ ദിലീപ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ ബാലയും അഷ്കർ സൗദാനും നായകന്മാർ.ഹ്യുമർ ട്രാക്കിലാണ് സിനിമ ഒരുങ്ങുന്നത്.നായികയെ ഈ ആഴ്ച തീരുമാനിക്കും. ഏപ്രിൽ 1ന് ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിക്കും. സുനിൽ സുഖദ, ചെമ്പിൽ അശോകൻ എന്നിവരാണ് മറ്റു താരങ്ങൾ. പൃഥിരാജ് സിനിമ ലൂസിഫറിൽ ശ്രദ്ധേയ കഥാപാത്രത്തെ ബാല അവതരിപ്പിക്കുന്നുണ്ട്.അഷ്കർ നായകനാകുന്ന മേരേ പ്യാരേ ദേശ് വാസിയോം നാളെ തിയേറ്ററിലെത്തും.