റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ മാത്രം 1937 ഒഴിവ്.
റെയിൽവേയിൽ നാല് കാറ്റഗറികളിൽ വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചെങ്കിലും വിവിധ തസ്തികപ്രകാരം ഡയറ്റീഷ്യൻ 4, സ്റ്റാഫ് നഴ്സ് 1109, ഡെന്റൽ ഹൈജീനിസ്റ്റ് 5, ഡയാലിസിസ് ടെക്നീഷ്യൻ 20, എക്സ്ടെൻഷൻ എഡ്യുക്കേറ്റർ 11, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പക്ടർ ഗ്രേഡ് മൂന്ന് 289, ലാബ് സൂപ്രണ്ടന്റ് ഗ്രേഡ് മൂന്ന് 25, ഒേ്രപ്രാമെട്രിസ്റ്റ് 6, പെർഫ്യൂഷനിസ്റ്റ് 1, ഫിസിയോതെറാപിസ്റ്റ് 21, ഫാർമസിസ്റ്റ് ഗ്രേഡ് മൂന്ന് 277, റേഡിയോഗ്രാഫർ 61, സ്പീച്ച്തെറാപിസ്റ്റ് 1, ഇസിജി ടെക്നീഷ്യൻ 23, ലേഡി ഹെൽത്ത് വിസിറ്റർ 2, ലാബ് അസി. ഗ്രേഡ് രണ്ട് 82 എന്നിങ്ങനെയാണ് പാരാമെഡിക്കൽ വിഭാഗത്തിലെ ഒഴിവ്. ഓൺലൈനായി മാത്രമാണ് അപേക്ഷിക്കേണ്ടത്.
നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ
നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നിക്കൽ വിഭാഗത്തിൽ ജനറൽ മാനേജർ 4, ഡെപ്യൂട്ടി ജനറൽ മാനേജർ 5, സീനിയർ മാനേജർ 6, മാനേജർ 8, ഫിനാൻസ് വിഭാഗത്തിൽ സീനിയർ മാനേജർ 1, മാനേജർ 1, ജോയിന്റ് മാനേജർ 7, ഡെപ്യൂട്ടി മാനേജർ 16, എച്ച്ആറിൽ ഡെപ്യൂട്ടി ജനറൽ മാനേജർ 4, സീനിയർ മാനേജർ 4, മാനേജർ 1, ഡെപ്യൂട്ടി മാനേജർ 25, അസറ്റ് മാനേജ്മെന്റിൽ സീനിയർ മാനേജർ 2, ജോയിന്റ് മാനേജർ 2, ഇൻഫർമേഷൻ ടെക്നോളജിയിൽ സീനിയർ മാനേജർ 2, ലീഗൽ വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ 2, ഡെപ്യൂട്ടി മാനേജർ 2, മാർക്കറ്റിങിൽ മാനേജർ 5, ജോയിന്റ് മാനേജർ 5, ഡെപ്യൂട്ടി മാനേജർ 7 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷ വെബ്സൈറ്റിൽനിന്നും ഡൗൺ ലോഡ്ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം National Textile Corporation Ltd, Post Bag No: 7, Lodhi Road Head Post Office, New Delhi Pin 110003 എന്ന വിലാസത്തിൽ ഏപ്രിൽ 12നകം അയക്കണം. അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച വിവരം http://www.ntcltd.org
അവസാന തീയതി ഏപ്രിൽ രണ്ട്. വിശദവിവരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ (www.rrbchennai.gov.inwww.rrbchennai.gov.in www.rrbthiruvananthapuram.gov.in) ലഭിക്കും.
മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് : 1665
മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് കാറ്റഗറിയിൽ ആകെ 1665 ഒഴിവുണ്ട്. തിരുവനന്തപുരത്ത് ജൂനിയർ സ്റ്റെനോഗ്രാഫർ(ഇംഗ്ലീഷ്) 19 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ഏപ്രിൽ ഏഴ്. വിശദവിവരം വെബ്സൈറ്റിൽ.
നാഷണൽ ഹൗസിംഗ് ബാങ്കിൽ
നാഷണൽ ഹൗസിംഗ് ബാങ്കിൽ അസി. മാനേജർ (സ്കെയിൽ ഒന്ന്) 15 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. പ്രായം 21‐29. 2019 മാർച്ച് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷയിൽ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളും വിവരണാത്മക ചോദ്യങ്ങളുമുണ്ടാകും. www.nhb.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 28.
റെയിൽ കോച്ച് ഫാക്ടറിയിൽ 223 ഒഴിവുകൾ
റെയിൽ കോച്ച് ഫാക്ടറിയിൽ 223 ഒഴിവുകൾ.ഫിറ്റർ, വെൽഡർ, മെഷ്യനിസ്റ്റ്, പെയിന്റർ, കാർപെന്റർ, മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക് എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: മാർച്ച് 23. വിശദവിവരങ്ങൾക്ക് : www.rcf.indianrailways.gov.in
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ മാനേജർ 2, ഡെപ്യൂട്ടി മാനേജർ 10 ഒഴിവുണ്ട്. അപേക്ഷ സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ The Chairman and Managing Director, Kerala Financial Corporation, Head Office, Vellayambalam, Trivandrum 695033 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ ആറ്. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.kfc.org
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 1 ആണ് അവസാന തീയതി. വിശദവിവരങ്ങൾക്ക്: www.hindustancopper.com. വിലാസം: Office of Assistant Manager (HR),Taloja Copper Project, E33-36, MIDC, Taloja – 410208.
ഇലക്ഷൻ കമ്മിഷൻ ഒഫ് ഇന്ത്യ
ഇലക്ഷൻ കമ്മിഷൻ ഒഫ് ഇന്ത്യ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 21 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് :www.eci.gov.in.വിലാസം: “the Principal Secretary (Admin.), Election Commission of India, Nirvachan Sadan, Ashoka Road, New Delhi-01”
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ
കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ലോവർ ഡിവിഷൻ ക്ലർക്/ ജൂനിയർ സെക്രട്ടറിയറ്റ് അസി., പോസ്റ്റൽ അസിസ്റ്റന്റ്/സോറടിംഗ് അസി., ഡാറ്റ എൻട്രി ഓപറേറ്റർ തുടങ്ങിയ തസ്തികകളിലായിരിക്കും നിയമനം. ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച് വൈകിട്ട് അഞ്ച്.
സോളാർ എനർജി കോർപറേഷൻ ഒഫ് ഇന്ത്യയിൽ
സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (പിആൻഡ്എ) 1, മാനേജർ ലീഗൽ 1, ഡെപ്യൂട്ടി മാനേജർ(ഇലക്ട്രിക്കൽ) 2, സീനിയർ അക്കൗണ്ട്സ് ഓഫീസർ 3, ജൂനിയർ അക്കൗണ്ടന്റ് 1 എന്നിങ്ങനെ ഒഴിവുണ്ട്. www.seci.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 വൈകിട്ട് അഞ്ച്.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈക്രോബയൽ ടെക്നോളജി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈക്രോബയൽ ടെക്നോളജി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സൈന്റിസ്റ്റ് (ബയോഇൻഫർമാറ്റിക്സ്), സീനിയർ സയന്റിസ്റ്റ്(സിസ്റ്റം ബയോളജി), സയന്റിസ്റ്റ്(എംടിസിസി), സയന്റിസ്റ്റ്(ബയോകെമിക്കൽ എൻജിനീയറിംഗ്) സീനിയർ സയന്റിസ്റ്റ് (ഇമ്യൂണോളജി) സയന്റിസ്റ്റ് (ജെനോമിക്സ്) എന്നിങ്ങനെയാണ് ഒഴിവുകൾ.ഏപ്രിൽ 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.imtech.res.in
ജി.എസ്.ടി വകുപ്പിൽ കായികതാരങ്ങൾക്ക് അവസരം
ജി.എസ്.ടി വകുപ്പ് ബംഗളൂരു മേഖലയിൽ സ്പോർട്സ് ക്വാട്ടയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടാക്സ് അസിസ്റ്റന്റ്, ഹവിൽദാർ, തസ്തികകളിലാണ് ഒഴിവ്. ഹോക്കി, ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, കബഡി എന്നീ ഇനങ്ങളിൽ മികവുതെളിയിച്ച താരങ്ങൾക്കാണ് അവസരം. ദേശീയ/അന്തർദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ/ രാജ്യത്തെ പ്രതിനിധീകരിച്ചവർ, അന്തർസർവകലാശാല സ്പോർട്സ് ബോർഡ് നടത്തുന്ന ടൂർണമെന്റുകളിൽ സർവകലാശാലയെ പ്രതിനിധീകരിച്ചവർ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷണൽ സ്കൂൾ സ്പോർട്സ്/ഗെയിംസ് മത്സരങ്ങളിൽ പങ്കെടുത്തവർ, നാഷണൽ ഫിസിക്കൽ എഫിഷൻസി ഡ്രൈവിൽ പുരസ്കാരം നേടിയവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. വിശദവിവരത്തിന് www.gstkarnataka.gov.in
അസാം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
അസാം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ 75 ഒഴിവുകൾ. ഡെപ്യൂട്ടി രജിസ്ട്രാർ, ഡെപ്യൂട്ടി ലൈബ്രേറിയൻ, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് രജിസ്ട്രാർ, ടെക്നിക്കൽ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ്, സൂപ്രണ്ട്, സീനിയർ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. മാർച്ച് 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nits.ac.in. വിലാസം: The Registrar,National Institute of Technology Silchar,Silchar – 788 010,Assam