എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനിൽ (ഇ.എസ്.ഐ.സി) നിരവധി ഒഴിവുകൾ.സ്റ്റെനോഗ്രാഫർ, യു.ഡി ക്ലാർക്ക് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുൾപ്പെടെ 23 റീജിയണുകളിലും ഡൽഹിയിലെ മൂന്ന് ഓഫീസുകളിലുമായി ആകെ 1,870 ഒഴിവുണ്ട്. കേരള റീജിയണിൽ 64 ഒഴിവാണുള്ളത്. യു.ഡി ക്ലാർക്ക് 61,സ്റ്റെനോഗ്രാഫർ 3 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവ്.
രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, കംപ്യൂട്ടർ സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.യോഗ്യത: യുഡി ക്ലർക് ബിരുദം അല്ലെങ്കിൽ തത്തുല്യം, കംപ്യൂട്ടർ പരിജ്ഞാനം.സ്റ്റെനോഗ്രാഫർ പ്ലസ്ടു ജയിക്കണം, മിനിറ്റിൽ 80 ഇംഗ്ലീഷ്/ഹിന്ദി വാക്ക് സ്റ്റെനോഗ്രാഫി വേഗം, കംപ്യൂട്ടർ പരിജ്ഞാനം.പ്രായം: 18-27. 2019 ഏപ്രിൽ 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.esic.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 15.
റൂർക്കേല എൻ.ഐ.ടിയിൽ 177 അസി. പ്രൊഫസർ
റൂർക്കേല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ അസി. പ്രൊഫസർ 177 ഒഴിവുണ്ട്. എൻജിനിയറിംഗ്, ഇൻഡസ്ട്രിയൽ ഡിസൈൻ, പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ, സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, മാനേജ്മെന്റ് പഠനവകുപ്പുകളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദം/ബിരുദാനന്തരബിരുദം പിഎച്ച്ഡിയും.http://nitrkl.ac.in/recruitment വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലൈഫ് സയൻസിൽ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലൈഫ് സയൻസിൽ ലബോറട്ടറി ടെക്നീഷ്യൻ രണ്ടൊഴിവുണ്ട്.
യോഗ്യത പ്ലസ്ടുവും ഡിഎംഎൽടി (ഒരുവർഷം)യും തൊഴിൽപരിചയവും അല്ലെങ്കിൽ ബിഎസ ്സി ബയോടെക്നോളജി/ സൂവോളജി/ ബോട്ടണി/ മൈക്രോബയോളജി/ ഫിസിയോളജിയും തൊഴിൽപരിചയവും.
ഉയർന്ന പ്രായം 28. അപേക്ഷാഫോറം www.ils.res.in ൽ ലഭിക്കും.
അപേക്ഷ പൂരിപ്പിച്ച് The Director, Institute of Life sciences, Nalco square, Bhubaneswar751023 എന്ന വിലാസത്തിൽ മെയ് അഞ്ചിനകം ലഭിക്കത്തക്കവിധം അയയ്ക്കണം. അഭിമുഖം മാർച്ച് 28.
തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ
തിരുച്ചിറപ്പള്ളി, തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അസി. രജിസ്ട്രാർ 2, അസി. സെക്ഷൻ ഓഫീസർ 2, ഡാറ്റ എൻട്രി ഓപറേറ്റർ(അസിസ്റ്റന്റ്/കംപ്യൂട്ടർ ഓപറേറ്റർ) 1, സ്റ്റെനോടൈപിസ്റ്റ് 2, അസിസ്റ്റന്റ് (ജനറൽ) 2, അക്കൗണ്ടന്റ്( അസിസ്റ്റന്റ്) 1 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷാഫോറവും വിശദവിവരവും www.tnnlu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ പൂരിപ്പിച്ച് The Assistant Registrar (Admin), Recruitment Cell, Tamil Nadu National Law University Navalurkuttappattu, Dindigul Main Road, Tiruchirappalli – 620 027, Tamil Nadu എന്ന വിലാസത്തിൽ ഏപ്രിൽ അഞ്ചിനകം ലഭിക്കണം.
കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ
കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എക്യുപ്മെന്റ് ആൻഡ് പ്രൊക്യുർമെന്റ് ആൻഡ് സർവീസ് ഡിവിഷനിൽ അസിസ്റ്റന്റ് മാനേജരുടെ രണ്ട് ഒഴിവുണ്ട്.
കരാർ നിയമനമാണ്. യോഗ്യത ബയോമെഡിക്കൽ/ ക്ലിനിക്കൽ എൻജിനിയറിങിൽ ബിടെക് അല്ലെങ്കിൽ ബിഇ. രണ്ട് വർഷത്തെ പരിചയം. കംപ്യൂട്ടറിൽ അറിവ്. www.kmscl.kerala.gov.in എന്ന website ൽ വിശദവിവരവും അപേക്ഷാഫോറവും ലഭിക്കും.
അപേക്ഷ മാർച്ച് 15നകം ലഭിക്കത്തക്കവിധം ഇ മെയിലൊ, സ്പീഡ്പോസ്റ്റോ, കൊറിയറോ അയക്കാം. ഇ മെയിൽ വിലാസം careers@kmscl.kerala.gov.in