മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അനുകൂല മറുപടി കിട്ടും. അഭിപ്രായസമന്വയത്തിനു സാദ്ധ്യത, പുതിയ പദ്ധതികൾ തുടങ്ങും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സന്താനങ്ങളുടെ കാര്യങ്ങളിൽ വിജയം. സാമ്പത്തികകാര്യങ്ങളിൽ നേട്ടം, വാഹനഭാഗ്യം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സഹായമനസ്ഥിതി കാട്ടും. പുതിയ അവസരങ്ങൾ വന്നുചേരും,തൊഴിലിൽ മാറ്റമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കഠിനമായ പ്രയത്നം വേണ്ടിവരും,വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം, സന്മനസുള്ളവരുമായി സഹകരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉദ്യോഗത്തിൽ മാറ്റത്തിനു സാധ്യത, കാര്യങ്ങളിൽ വിജയം, ദൂരയാത്രയ്ക്ക് സാദ്ധ്യത.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഔചിത്യമുള്ള ശൈലി സ്വീകരിക്കും,വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും, പ്രൊമോഷൻ സാധ്യത
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അംഗീകാരം വന്നുചേരും, ഔദ്യോഗികമായി നേട്ടം, ശുഭകാര്യങ്ങൾ നടക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിദൂരപഠനത്തിനു അവസരം, നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും,. പ്രതിസന്ധികൾ തരണം ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഭാവിയെപ്പറ്റിയുള്ള ആശങ്കമാറും, ദൂരയാത്ര വേണ്ടിവരും, സാമ്പത്തികനേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
തൊഴിൽമേഖലയിൽ ക്ളേശങ്ങൾ, പഠനത്തിൽ പുരോഗതി, വിദഗ്ദ്ധ നിർദ്ദേശം നൽകാനിടവരും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മീയകാര്യങ്ങളിൽ പുരോഗതി,സഹോദര സഹായം ഉണ്ടാകും, പരീക്ഷണങ്ങളിൽ വിജയിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആശ്രയിക്കുന്നവർക്ക് സഹായം നൽകും, അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. നിസ്വാർത്ഥ സേവനത്തിനു അംഗീകാരം.