യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിൽ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ (സ്പെഷ്യലിസ്റ്റ് ഓഫീസർ) തസ്തികയിൽ നിയമനം നടത്തും.
ഫയർ ഓഫീസർ (സ്കെയിൽ ത്രി) 01, ഇക്കണോമിസറ്റ് (സ്കെയിൽ ത്രി) 06, സെക്യൂരിറ്റി ഓഫീസർ (സ്കെയിൽ ടു) 19, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസർ (സ്കെയിൽ വൺ) 15, ക്രെഡിറ്റ് ഓഫീസർ(സ്കെയിൽ വൺ) 122, ഫോറക്സ് ഓഫീസർ (സ്കെയിൽ വൺ) 18 എന്നിങ്ങനെ ആകെ 181 ഒഴിവുണ്ട്. www.unionbankofindia.co.in വഴി ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യാം. അവസാന തീയതി 29.
എൻ.ഐ.എം.എച്ച്. എൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് സീനിയർ റിസേർച്ച് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബംഗലൂരുവിലാണ് നിയമനം. മാർച്ച് 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:
www.nimhans.ac.in
ആർ.സി.എഫ്
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ ഓഫീസർ (മാർക്കറ്റിംഗ്) 15, ഓഫീസർ(ഫയർ) 5, എൻജിനിയർ (ഇലക്ട്രിക്കൽ) 20, എൻജിനിയർ (കെമിക്കൽ) 41, എൻജിനിയർ (എൻവയോൺമെന്റ്) 2 എന്നിങ്ങനെ ഒഴിവുണ്ട്.http://www.rcfltd.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട്.
എച്ച്.പി.സി.എൽ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ ) ബയോമാസ് അഡ്വൈസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മുംബയിലാണ് നിയമനം. മാർച്ച് 22 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.hindustanpetroleum.com.
ഇന്ത്യ പോസ്റ്റ്
ഇന്ത്യ പോസ്റ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റൽ അസിസ്റ്റന്റ് , സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റ്മാൻ, എംടിഎസ് എന്നിങ്ങനെയാണ് ഒഴിവ്. ഏപ്രിൽ 25 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: www.indiapost.gov.in. വിലാസം:Assistant Director (Rectt.),5th Floor, 0/o the Chief Postmaster General,Bihar Circle, PATNA – 800001
സി ഡാകിൽ 15 ഒഴിവുണ്ട്
സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ (സി ഡാക്) ജോയിന്റ് ഡയറക്ടർ (ഫിനാൻസ്) 01, ജോയിന്റ് ഡയറക്ടർ (എച്ച്ആർഡി) 02, മാനേജർ (ഫിനാൻസ്) 01, സീനിയർ ലീഗൽ ഓഫീസർ 03, സീനിയർ ഫിനാൻസ് ഓഫീസർ 01, സീനിയർ പർച്ചേഴ്സ് ഓഫീസർ 01, ഫിനാൻസ് ഓഫീസർ 03, പർച്ചേഴ്സ് ഓഫീസർ 02, പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസർ(ഇലക്ട്രിക്കൽ) 01 എന്നിങ്ങനെ 15 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. www.cdac.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 19 വൈകിട്ട് ആറ്.
കേരള ഫീഡ്സ് ലിമിറ്റഡിൽ
കേരള ഫീഡ്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) 1, അസി. മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) 1, ഓഫീസർ(സിവിൽ) 1, ഓഫീസർ(ഐടി) 1, ഓഫീസർ (പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ്) 3, ജൂനിയർ ഓഫീസർ (പർച്ചേഴ്സ് ആൻഡ് മെറ്റീരിയൽസ്) 3, ജൂനിയർ ഓഫീസർ(മാർക്കറ്റിങ്) 3, ജൂനിയർ ഓഫീസർ(മെറ്റീരിയൽസ്) 1 എന്നിങ്ങനെ ഒഴിവുണ്ട്.അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും https://www.cmdkerala.net എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ PB No 436, Thycaud P O, Thiruvananthapuram 695014എന്ന വിലാസത്തിൽ മാർച്ച് 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
എസ്.ബി.ഐ-യിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ
എസ്.ബി.ഐ- യിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉൾപ്പെടെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുളളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നിലവിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി 8 ഒഴിവുകളാണ് ഉള്ളത്.അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 24 ആണ്. വിശദമായ വിവരങ്ങൾ എസ്.ബി.ഐയുടെ വെബ്സൈറ്റിൽ.
ഒഡീഷ ഹൈഡ്രോ പവർ കോർപറേഷനിൽ
ഒഡിഷ ഹൈഡ്രോ പവർകോർപറേഷൻ ലിമിറ്റഡ് ഇലക്ട്രിക്കൽ, മെക്കാനിക്കൽ, വെൽഡർ, ക്രെയിൻ ഓപ്പറേറ്റർ, വയർമാൻ ആൻഡ് സ്റ്റോർ കീപ്പർ വിഭാഗങ്ങളിൽ ട്രെയിനി നിയമനം നടത്തും.
ഇലക്ട്രിക്കൽ ട്രെയിനി (ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ ആൻഡ് ലൈൻമാൻ) 66, മെക്കാനിക്കൽ (ഓപ്പറേറ്റർ, ഫിറ്റർ) 30, വെൽഡർ 4, ക്രെയിൻ ഓപ്പറേറ്റർ 7, വയർമാൻ 3, സ്റ്റോർ കീപ്പർ 5 എന്നിങ്ങനെ ആകെ 115 ഒഴിവുണ്ട്.
www.ohpcltd.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 16.
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിൽ
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിൽ അറ്റൻഡന്റ് കം ടെക്നീഷ്യൻ (ട്രെയിനി) 62 ഒഴിവുണ്ട്. ഫിറ്റർ 36, ഇലക്ട്രീഷ്യൻ 16, വെൽഡർ 07, ഇൻസ്ട്രുമെന്റേഷൻ 03 എന്നിങ്ങനെയാണ് ഒഴിവ്. www.sail.co.in വഴി ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി ഏപ്രിൽ എട്ട്.
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ്
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിന്റെ തിരുവനന്തപുരം, കണ്ണൂർ സ്റ്റേഷനുകളിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഏജന്റിനെ നിയമിക്കും. 68 ഒഴിവുണ്ട്. അപേക്ഷാഫാറത്തിന്റെ മാതൃകയും വിശദവിവരവും www.airindia.in എന്ന website ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധസർടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം General Manger Personnel, Air India Limited, Airlines House, St. Thomas Mount Post Office, Meenambakkam, Chennai600 016 എന്ന വിലാസത്തിൽ മാർച്ച് 26നകം ലഭിക്കണം.
ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ
ഇന്റർ യൂണിവേഴ്സിറ്റി ആക്സിലേറ്റർ സെന്റർ ന്യൂക്ളിയസ് ഫിസിക്സ്, ആക്സിലേറ്റർ ഫിസിക്സ്, മെറ്റീരിയൽ സയൻസ്, റേഡിയേഷൻ സയൻസ്, റേഡിയേഷൻ ബയോളജി എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.iuac.res.in
സിമന്റ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്
സിമന്റ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് നഴ്സ്, എഎൻഎം തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.വാക് ഇൻ ഇന്റർവ്യൂ: 16ന് നടക്കും. വിലാസം:Cement Corporation of India Limited, P.O. Rajban Tech. Paonta Sahib Dist. Sirmour (HP). വിശദവിവരങ്ങൾക്ക്: www.cciltd.in