1. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ നിലപാട് കടുപ്പിച്ച് മാണി വിഭാഗം. കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടനെ മാറ്റില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ചര്‍ച്ചകള്‍ക്ക് ശേഷം. തലവെട്ടി മാറ്റിക്കൊണ്ടാണോ പരിഹാരമെന്നും ഇടുക്കി സീറ്റ് കൂടി ലഭിച്ചാല്‍ പി.ജെ ജോസഫ് മത്സരിക്കുമെന്നും പ്രതികരണം. ചാഴിക്കാടന്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോകും എന്നും റോഷി അഗസ്റ്റിന്‍ 2. മാണി വിഭാഗം നിലപാട് കടുപ്പിച്ചത് തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡും അതൃപ്തി അറിയിച്ചതോടെ. തര്‍ക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍തൂക്കം കുറഞ്ഞു. കോട്ടയത്തെ തര്‍ക്കം ഇടുക്കി, പത്തനംതിട്ട സീറ്റകളുടെ വിജയത്തെ ബാധിക്കും എന്നും ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസിനും അമര്‍ഷം ശക്തമാകുന്നതിനിടെ ആണ് ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചത് 3. കേരള കോണ്‍ഗ്രസിനോട് ഇനിയും മൃദുസമീപനം വേണ്ടെന്ന് പൊതു നിലപാട്. പ്രശ്നം രൂക്ഷമായാല്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെ സംബന്ധിച്ച് രാഹുല്‍ നേതാക്കളോട് റിപ്പോര്‍ട്ട് തേടിയതായി സൂചന. സീറ്റ് തര്‍ക്കത്തില്‍ ചര്‍ച്ച തുടരുമെന്ന് അറിയിച്ച് പി.ജെ ജോസഫ്. അനുകൂല തീരുമാനംഉണ്ടാകും എന്നാണ് പ്രതീക്ഷ. നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പി.ജെ ജസോഫ്. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ച് മുതിര്‍ന്ന നേതാക്കള്‍. 4. തിരുവനന്തപുരത്ത് കരമന സ്വദേശിയായ യുവാവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികള്‍ കേരളം വിട്ടതായി സൂചന. അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ് നീക്കം. കരമന സ്വദേശിയായ അനന്തു ഗിരീഷിന്റെ കൊലയ്ക്ക് പിന്നില്‍ പത്തംഗ സംഘം എന്നും കണ്ടെത്തല്‍. കൊലപാതകത്തിന് തൊട്ട് മുന്‍പ് അനന്തുവിനെ കൊലപ്പെടുത്തയ സ്ഥലത്ത് നിന്നുള്ള മുഖ്യപ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു
5. പ്രതികളില്‍ ഒരാളുടെ ജന്മദിന ആഘോഷം നടത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടു പോയതിന്റെ തൊട്ടു മുന്‍പാണ് ആഘോഷങ്ങള്‍ നടന്നത് എന്ന് പൊലീസ്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും ഇതേ പ്രദേശത്താണ്. ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. 6. പ്രതികള്‍ ലഹരി ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂജപ്പുര സ്വദേശി ബാലുവും കൈമനം സ്വദേശി റോഷനുമാണ് അറസ്റ്റിലായത്. നാല് ദിവസം മുന്‍പ് കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്ക് മുന്‍പ് അനന്തുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 7. ലോകസ്ഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റഫാല്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍. കേസ് പരിഗണിക്കുന്നത്, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന മുന്‍നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ പകര്‍പ്പാണ് മോഷണം പോയത് എന്ന് ഇന്നലെ പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു 8. രേഖകളുടെ പകര്‍പ്പ് മോഷണം പോയതില്‍ ആഭ്യന്തരം അന്വേഷണം നടക്കുക ആണെന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതിയുടെ പരിഗണനയില്‍ ഉള്ളത് റഫാല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് അന്വേഷണം വേണ്ടെന്ന വിധി പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ നല്‍കിയ ഹര്‍ജി. രേഖകള്‍ മോഷണം പോയി എന്ന അറ്റോര്‍ണി ജനറലിന്റെ വാദം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചതോടെ ആണ് രേഖകളുടെ പകര്‍പ്പാണ് ചോര്‍ന്നത് എന്ന കേന്ദ്ര സര്‍ക്കാര്‍ പുതിയ വാദം ഉന്നയിക്കുന്നത് 9. രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇന്നലെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചത്. ഈ വാദത്തില്‍ ഇന്നത്തെ സുപ്രീംകോടതിയുടെ നിലപാട് നിര്‍ണായകമാകും. രേഖകള്‍ മോഷ്ട്ടിക്കപ്പെട്ടത് ആണെങ്കിലും കോടതിയ്ക്ക് പരിശോധിയ്ക്കാം എന്നും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് ഒളിക്കാനാവില്ലെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി അറിയിച്ചിരുന്നു 10. പാക് ഭീകര സംഘടനായ ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്ന പ്രമേയം വീണ്ടും തടഞ്ഞ് ചൈന. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് യു.എന്നില്‍ പ്രമേയം പാസാക്കാനായില്ല. ഐകരാഷ്യസംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യയുടെ ആവശ്യത്തെ ചൈന തടഞ്ഞത്, ഇക്കാര്യം പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 11. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി മുദ്ര കുത്താന്‍ പാകിസ്ഥാന്‍ അനുകൂല നിലപാട് എടുക്കില്ലെന്ന് ചൈന. പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടു പോകാനാകി. ഈ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ ഒരു നിലപാട് ഐക്യരാഷ്ട്രസഭ എടുക്കണം എന്ന് ചൈന ആവശ്യപ്പെട്ടു. ചൈനയുടെ നടപടി നിരാശാജനകമെന്ന് ഇന്ത്യ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനുടെ നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന എതിര്‍ക്കുന്നത് ഇത് നാലാം തവണ
|