അതിവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോഡ് മുറിച്ച് കടക്കുന്ന വാഹനങ്ങളെ ഇടിക്കാതെ കടന്ന് പോയി ഇടിച്ചു കയറിയത് നിറുത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക്. സൗദിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തിരക്കേറിയ റോഡിലൂടെ അതിവേഗത്തിൽ എത്തിയ കാർ റോഡ് മുറിച്ച് കടക്കുന്ന രണ്ട് വാഹനങ്ങൾക്ക് ഇടയിലൂടെ അതിസാഹസികമായി കടന്നുപോവുകയായിരുന്നു. കാർ ഇരുവാഹനങ്ങളിലും ഇടിക്കാതെയാണ് കാർ അപ്പുറത്തേക്ക് കടന്നുപോയത്. എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ അവിടെ നിന്ന് സാഹസികമായി രക്ഷപെട്ടെങ്കിലും മറുവശത്തേക്കെത്തിയപ്പോൾ റോഡരികിൽ നിറുത്തിയിട്ടിരുന്ന മറ്റ് രണ്ട് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എന്നാൽ അപ്പോഴും ആർക്കും ഒരപകടവും സംഭവിച്ചില്ല എന്നതാണ് കൗതുകകരമായ കാര്യം. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളോ അപകടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.