കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എൽ.എയുമായ റോസമ്മ ചാക്കോ(93) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തോട്ടയ്‌ക്കാട് സെന്റ് ജോർജ് പള്ളിയിൽ ഞായറാഴ്ച രണ്ട് മണിക്ക് നടക്കും. ഇടുക്കി,ചാലക്കുടി, മണലൂർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ അംഗമായിരുന്നു.
1982ൽ ഇടുക്കിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽ നിന്നും 10ാം നിയമസഭ തിരഞ്ഞെടുപ്പിലാണ് മണലൂരിൽ നിന്നും ജയിച്ചത്. 1960-63 കാലയളവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റായും മഹിള കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.