ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന മലയാളി നേതാവ് ടോം വടക്കൻ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് ടോം വടക്കൻ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അംഗത്വം നൽകിയതിൽ ടോം വടക്കൻ നന്ദി അറിയിച്ചു.