tom-vadakkan
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും എ.ഐ.സി.സി മുൻ വക്താവ് ടോം വടക്കൻ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നു

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന മലയാളി നേതാവ് ടോം വടക്കൻ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് ടോം വടക്കൻ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിന്റെ കുടുംബാധിപത്യത്തിലും പുൽവാമ ആക്രമണത്തിൽ സ്വീകരിച്ച നിലപാടിലും പ്രതിഷേധിച്ചാണ് ടോം വടക്കന്റെ രാജി. അംഗത്വം നൽകിയതിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ടോം വടക്കൻ നന്ദി അറിയിച്ചു.