ബ്രസീലിയ: ഫുട്ബാളിലെ മിന്നുംതാരമായ നെയ്മറിന് പുതിയ കാമുകിയെ കിട്ടിയോ? സ്വിറ്റ്സർലൻഡുകാരി ലിസ ബ്രിട്ടോയാണ് നെയ്മറിന്റെ പുതിയ കാമുകിയെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഇരുവരും നല്ല അടുപ്പത്തിലാണെന്നും ഹോട്ടൽ മുറികളിൽ ഒരുമിച്ച് കഴിയാറുണ്ടെന്നും അടുപ്പക്കാരിൽ ചിലർ പറയുന്നു.
അടുത്തിടെ പാരീസിലെ ഒരു ഹോട്ടലിൽ ഇരുവരും ഒരു രാത്രി ഒരുമിച്ചുകഴിഞ്ഞതായുള്ള വാർത്തകളും ഇതിനിടെ പുറത്തുവന്നു. ഇക്കാര്യം ലിസ ചില പ്രാദേശിക മാദ്ധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തു. നെയ്മറിന്റെ അടുത്ത കൂട്ടുകാരനാണ് ലിസയെ പരിചയപ്പെടുത്തിക്കൊടുത്തത്. വളരെവേഗം ഇരുവരും നല്ല കൂട്ടുകാരായി. അതിരുവിട്ട ഒരു ബന്ധവും ലിസയുമായില്ലെന്നാണ് താരം പറഞ്ഞിരുന്നത്. ഒട്ടുമിക്കവരും ഇക്കാര്യം വിശ്വസിക്കുകയും ചെയ്തു.
അതിനിടയിലാണ് ലിസയുടെ വെളിപ്പെടുത്തൽ വന്നത്. കഴിഞ്ഞമാസം ഇരുപത്തൊന്നിനാണ് ഇരുവരും ഹോട്ടൽമുറിയിൽ പരമ രസഹ്യമായി ഒത്തുചേർന്നത്. പാപ്പരാസികൾക്കുപോലും ഒരു സൂചനയും ലഭിച്ചില്ല. ടാറ്റൂ പ്രണയമാണ് ഇരുവരെയും അടുപ്പിച്ചത്. നെയ്മറെപ്പോലെ ലിസയും ശരീരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റൂ ചെയ്തിട്ടുണ്ട്. ഇത് വ്യക്തമാക്കിയുള്ള നിരവധി ചിത്രങ്ങൾ അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തിട്ടുണ്ട്.
നെയ്മറുമായുള്ള അടുപ്പം പുറത്തുവന്നതോടെ ലിസയുടെ ഇൻസ്റ്റാഗ്രാം ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ദീർഘനാൾ കാമുകിയായിരുന്ന ടെലിവിഷൻ താരവും മോഡലുമായ ബുറ മാർക്വീസിനുമായുള്ള ബന്ധം കഴിഞ്ഞ ഒക്ടോബറിലാണ് നെയ്മർ അവസാനിപ്പിച്ചത്. ബുറ തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
രണ്ടുമാസം കഴിഞ്ഞപ്പോൾ ബിക്കിനിമോഡൽ മാരി ടവേഴ്സുമായി അടുപ്പമുണ്ടെന്ന വാർത്തകൾ പുറത്തുവന്നു. ഒപ്പം ഇരുവരുടെയും ചിത്രങ്ങളും. ലിസയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പൊടിപ്പുംതൊങ്ങലും വച്ച് പ്രചരിക്കുന്നുണ്ടെങ്കിലും നെയ്മർ പ്രതികരിച്ചിട്ടില്ല.ഇക്കാര്യത്തിൽ യാഥാർത്ഥ്യം വല്ലതുമുണ്ടോ എന്ന അന്വേഷണത്തിലാണ് പാപ്പരാസികൾ.