ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ സിനിമാ -സംഗീത-കായിക രംഗത്തെ നിരവധി പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചിരുന്നു. ഇവരിൽ പ്രശസ്‌ത സംഗീതജ്ഞൻ എ.ആർ റഹ്‌മാനോടും മോദി അഭ്യർത്ഥന നടത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ മോദി സഹായം അഭ്യർത്ഥിച്ചത്.
രാജ്യത്തെ ജനങ്ങളെ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കുവാൻ നിങ്ങളുടെ സഹകരണം ഞാൻ അഭ്യർത്ഥിക്കുന്നുവെന്നാണ് മോദി എ.ആർ റഹ്‌മാന് ട്വീറ്റ് ചെയ്‌തത്. "തീർച്ചയായും ഞങ്ങൾ ചെയ്‌തിരിക്കും, നന്ദി" എന്ന് റഹ്‌മാൻ മോദിക്ക് മറുപടി നൽകി. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കൊഹ്‌ലി, അമിതാഭ് ബച്ചൻ, മോഹൻലാൽ, ഷാരൂഖ് ഖാൻ തുടങ്ങിയവരോടും മോദി പങ്കാളികളാകാൻ അഭ്യർത്ഥിച്ചിരുന്നു.