പാരീസ്:ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗസിന് ആളുകൾ തന്നെക്കുറിച്ച് എന്തു പറയുന്നു എന്നത് പ്രശ്നമേ അല്ല. മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നുണ്ടോ എന്നുമാത്രമാണ് കക്ഷിയുടെ നോട്ടം. അതിനു വേണ്ടിയും ഇൻസ്റ്റാഗ്രാമിൽ ആരാധകരെ ഉണ്ടാക്കാനും എന്തും ചെയ്യും. അല്ലെങ്കിൽ പത്തുമില്യൺ ആരാധകർ എങ്ങനെ ഉണ്ടാവാനാ?
കുറച്ചുദിവസം മുമ്പ് ജോർജിന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത വ്യായാമം ചെയ്യുന്ന ചിത്രത്തിനെതിരെ വിമർശനം കടുക്കുകയാണ്. ശരീരത്തോട് ഒട്ടിപ്പിടിച്ചുകിടക്കുന്ന വസ്ത്രം ധരിച്ച ചിത്രമായിരുന്നു അത്. ആരോപണങ്ങളുടെ പിടിയിൽപ്പെട്ട് ഇമേജ് നഷ്ടപ്പെട്ട ക്രിസ്റ്റ്യാനോ തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെ ഇത്തരം ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് അദ്ദേഹത്തിന്റെ ഇമേജിനെ ഒന്നുകൂടി തകർക്കുകയേ ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്.
മോശം ഭാഷയിലാണ് മറ്റുചിലർ പ്രതികരിച്ചത്. പക്ഷേ, അതൊന്നും ജോർജിന കേട്ടതായിപ്പോലും നടിക്കുന്നില്ല. ക്രിസ്റ്റ്യാനോയ്ക്കെതിരെ ആരോപണമുയർന്നതിന് തൊട്ടുപിന്നാലെയും ജോർജിന പ്രകോപനപരമായ നിരവധി ചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു.
ജോർജിനയും ക്രിസ്റ്റ്യാനോയും അത്രനല്ല ബന്ധത്തിലല്ലെന്നും ഇതിനിടെ ചിലർ പറഞ്ഞുപരത്തി.
പക്ഷേ, ഇതിൽ ഒരു കാര്യവുമില്ലെന്നാണ് താരത്തിന്റെ അടുപ്പക്കാർ പറയുന്നത്. കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗിലെ താരത്തിന്റെ മിന്നും പ്രകടനം കാണാൻ ജോർജിന എത്തിയതോടെ ഇൗ ആരോപണത്തിന്റെ മുനയൊടിഞ്ഞു. ക്രിസ്റ്റ്യാനോയുടെ ഹാട്രിക് പ്രകടനം കണ്ട് സന്തോഷക്കണ്ണീരുമായി നിൽക്കുന്ന ജോർജിനയുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ജോർജിനയ്ക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറുമുണ്ടായിരുന്നു. മത്സരശേഷം ജോർജിന ക്രിസ്റ്റ്യാനോയ്ക്കയച്ച അഭിനന്ദന സന്ദേശവും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.