kerala-university
kerala university

പരീക്ഷ ഫലം

ഏകവൽസര എൽഎൽ.എം (2017-2018) സി.എസ്.എസ്,പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ തീയതി

ബി.എ പാർട്ട് III റഗുലർ /സപ്ലിമെന്ററി ബിരുദ പരീക്ഷകൾക്ക് (ആന്വൽ സ്‌കീം) പിഴ കൂടാതെ 19 വരെയും, 50 രൂപ പിഴയോടെ 22 വരെയും, 125 രൂപ സൂപ്പർ ഫൈനോടു കൂടി 26 വരെയും ഫീസടച്ച് അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്ട്‌വെയർ ഡെവലപ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 19 മുതൽ 22 വരെ നടത്തും.

മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി ഇലക്‌ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷ 18 മുതൽ 22 വരെ നടക്കും.

പ്രതിഫലം

നവംബർ 2015 ൽ നടത്തിയ ബി.ടെക് ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ മൂല്യനിർണയത്തിൽ പങ്കെടുത്ത അദ്ധ്യാപകർക്കുള്ള പ്രതിഫലത്തുകയുടെ ചെക്കുകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ടി ചെക്കുകൾ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്നും ഏപ്രിൽ 10 നകം കൈപ്പറ്റേണ്ടതാണ്.

ബ്ലോഗ് റിലീസ്

കൊമേഴ്സ് വിഭാഗം നടത്തുന്ന ത്രിദിന അന്തർദേശീയ സെമിനാറിനോടനുബന്ധിച്ച് ഒരു പ്രത്യേക ബ്ലോഗ് റിലീസ് ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് https://internationalseminaruok.wordpress.com സന്ദർശിക്കുക.