തിരുവനന്തപുരം: കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് ഇടുക്കിയിൽ യു.ഡി.എഫ് പൊതുസ്വതന്ത്ര
നായി മത്സരിക്കുമെന്ന് സൂചന. ലോക്‌സഭാ സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റ ഭാഗമായി ഇടുക്കി സീറ്റി ജോസഫിന് വിട്ടുനൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി രാത്രി കോഴിക്കോട് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചചെയ്യും.
യു.ഡി.എഫിൽ നിന്ന് വീട്ടുനിന്ന കെ.എം.മാണിയെയും കേരള കോൺഗ്രസ് എമ്മിനെയും തിരികെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പി.ജെ.ജോസഫിനെ തള്ളിക്കളയാൻ കോൺഗ്രസ് തയ്യാറല്ല. അധിക സീറ്റ് ആവശ്യപ്പെട്ട മുസ്ലിംലീഗുമായടി ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമാകൂ.
ജോസഫിന് ഇടുക്കി സീറ്റ് നൽകിയാൽ മാണി വിഭാഗം എതിർക്കില്ലെന്നാണ് സൂചന. ഇടുക്കിയിൽ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിച്ചിരുന്നത്. ഉമ്മൻചാണ്ടി മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ ഇടുക്കി പിടിച്ചെടുക്കാൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കുന്നത് എളുപ്പമാകും എന്നാണ് കണക്കുകൂട്ടൽ.