കൊച്ചി: ഒ.വി.ഒ.ടി പ്രൈവറ്ര് ലിമിറ്റഡിന്റെ ആദ്യ ബ്രാൻഡായ ആംസ്‌ട്രാഡ് എ.സികൾ ഇന്ത്യൻ വിപണിയിലെത്തി. പുത്തൻ തലമുറ,​ നൂതന സാങ്കേതികവിദ്യയുള്ള എ.സികൾക്ക് 26,​990 രൂപ മുതലാണ് വില. ലക്ഷ്വറി ശ്രേണിയിലെത്തുന്ന ഈ ഇൻവെർട്ടർ എ.സികൾ സ്‌മാർട് വൈ-ഫൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ലോകത്തെവിടെ നിന്നും എ.സി ഓപ്പറേറ്ര് ചെയ്യാനും ഇതു സഹായിക്കും.

60 ഡിഗ്രി ചൂടിൽ വരെ എ.സി കട്ട് ആകാതെ പ്രവർത്തിക്കുമെന്ന പ്രത്യേകതയുണ്ട്. 130 മുതൽ 270 വോൾട്ടുവരെ കാര്യക്ഷമതയോടെ പ്രവർത്തിക്കാനാകും വിധമാണ് രൂപകല്‌പന. അതിനാൽ,​ സ്‌റ്റബിലൈസർ ഉപയോഗിക്കേണ്ടതില്ല. ലോകോത്തര നിലവാരമുള്ള വില്‌പനാനന്തര സേവനവും ആംസ്‌ട്രാഡ് വാഗ്‌ദാനം ചെയ്യുന്നു. സേവനത്തിന്റെ ഓരോഘട്ടത്തിലും ഉപഭോക്താവിന് വിവരങ്ങൾ നൽകുകയും നേരിട്ട് ബന്ധപ്പെട്ട് സംതൃപ്‌തി ഉറപ്പാക്കുകയും ചെയ്യും. 5 സ്‌റ്റാർ,​ 3 സ്‌റ്റാർ റേറ്രിംഗിൽ ഒന്ന്,​ 1.5,​ രണ്ടുടൺ വീതം ശേഷിയുള്ള ഇൻവെർട്ടർ,​ നോൺ-ഇൻവെർട്ടർ എ.സികളാണ് വിപണിയിലെത്തിച്ചത്. അഞ്ചുവർഷത്തെ ഫുൾ വാറന്റിയും ലഭിക്കും.

ലോകോത്തര ബ്രാൻഡുകൾ നൂതന സാങ്കേതികവിദ്യയോട് കൂടി ഇന്ത്യൻ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് ഒ.വി.ഒ.ടിയുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ നിപുൻ സിംഗാൾ പറഞ്ഞു.