rahul-

കോഴിക്കോട്: അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തിൽ തുടരമെന്ന് എക്കാലവും സി.പി.എം കരുതേണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അക്രമത്തിൽ മാത്രമാണ് സി.പി.എമ്മിന്റെ ശ്രദ്ധ. സി.പി.എമ്മും ബി.ജെ.പിയും എല്ലാകാലത്തും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും രാഹുൽ ആരോപിച്ചു. കോഴിക്കോട് നടന്ന ജനമഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്ദരൻമാരായ രണ്ട് ചെറുപ്പക്കാരെയാണ് സി.പി.എം കാസർകോട്ട് കൊലപ്പെടുത്തിയത്. അക്രമത്തിലൂടെ അധികാരത്തിൽ തുടരാമെന്ന് എല്ലാ കാലവും സി.പി.എം കരുതേണ്ട. ഞാൻ നീതിയിൽ വിശ്വസിക്കുന്നു. അവർക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തൊഴിൽ സൃഷ്ടിക്കുന്നതിനൊന്നും സി.പി.എമ്മിന് താത്പര്യമില്ല. അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാൻ അവർക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ ഗാന്ധി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. കോ തന്റെ മനസ്സില്‍ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല ജനങ്ങളുടെ മനസറിയാനും അവരെ കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുൽ പറഞ്ഞു. ജനം തന്നെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹത്തിന് മനസിലാക്കാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കുന്ന ജനങ്ങളെ കേൾക്കാൻ മോദി ഒരിക്കലും തയ്യാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.