തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാപെരുമാറ്റച്ചട്ടം നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു.
ഇതനുസരിച്ച് കെ.എസ്.ആർ.ടി.സി ബസുകളിലും സർക്കാർ വെബ്സൈറ്റുകളിലുമുള്ള പരസ്യങ്ങൾ നീക്കണം, കെ.എസ്.ആർ.ടി. സി ബസുകളിലെ പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും സെക്രട്ടറിക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണ നിർദ്ദേശം നൽകി.