salireji

ഏനാത്ത് : യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു .കൊയ്പള്ളിമല സ്വദേശി രാജേഷാണ് ആക്രമണം നടത്തിയെതെന്നു അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. .ഇയാൾ ഒളിവിലാലാണ് .പ്രതിക്ക് തന്നോടും കുടുംബത്തോടുമുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് യുവതി പൊലീസിന് മൊഴിനല്കിയിട്ടുണ്ട് .ബുധനാഴ്ച രാത്രി 8.15നാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന .ഏനാത്ത് പാലവിള കിഴക്കേതിൽ സാലി റെജി (39)ക്ക് നേരെയാണ് ആ ക്രമണം ഉണ്ടായത്. ഏനാത്ത്-ഏഴംകുളം റോഡിൽ ഏനാത്ത് ക്ഷേത്രത്തിന്റെ വഞ്ചിക്കു സമീപംറോഡിലൂടെ നടന്ന് വന്ന രാജേഷ് കയ്യിൽ കരുതിയിരുന്ന ആസിഡ് സാലിയുടെ മുഖത്തേക്ക് ഒഴിച്ചത് . മുഖത്ത് ഒരു ഭാഗത്തും കഴുത്തിലുമാണ് ആസിഡ് വീണത്.പ്രതിയെ ഉടൻ പിടികൂടുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഏനാത്ത് എസ്.ഐ സന്തോഷ് പറഞ്ഞു