തിരുവനന്തപുരം : കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനെ ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ മുസ്ലിംലീഗ്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ യോഗം ചേർന്നു. ലീഗിന്റെ മൂന്നാംസീറ്റ് പ്രശ്നവുമായി കേരള കോൺഗ്രസ് പ്രശ്നത്തെ കൂട്ടിക്കെട്ടരുതെന്നും ലീഗ് നേതാക്കൾ അറിയിച്ചു. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്നും മുസ്ലിംലീഗ് അറിയിച്ചു.
ലോക്‌സഭാ സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റ ഭാഗമായി ഇടുക്കി സീറ്റ് ജോസഫിന് വിട്ടുനൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് മുസ്ലിംലീഗുമായി ചർച്ച നടത്തുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാമ് മുസ്ലിംലീഗിന്റെ പുതിയ നീക്കം.